ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ

ആലക്കോട്: ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേർത്തല്ലി പനങ്കുറ്റിയിലെ കൊച്ചുപറമ്പിൽ നിജേഷിനെയാണ് (35) ആലക്കോട് എസ്.െഎ ടി. സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ധർണ നടത്തി ആലക്കോട്: കരുവഞ്ചാലിൽ അനുവദിച്ച മാവേലി സ്റ്റോർ തുടങ്ങുന്നതിന് അധികൃതരുടെ അനാസ്ഥക്കെതിരെ കരുവഞ്ചാൽ ടൗണിൽ എൽ.ഡി.എഫ് സായാഹ്ന ധർണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മൈക്കിൾ മ്ലാക്കുഴിയിൽ അധ്യക്ഷത വഹിച്ചു. വി.ജി. സോമൻ, സാജു ജോസഫ്, ടി.കെ. വത്സൻ, കെ.പി. മൊയ്തീൻ, എം.എം. ഷനീഷ്, വി.എ. അപ്പച്ചൻ, കെ.ടി. തോമസ്, വി. മുഹമ്മദ്, െക. സഹീർ എന്നിവർ സംസാരിച്ചു. രാജീവ് ഗാന്ധി അനുസ്മരണം ആലക്കോട്: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചന ബിജു ഒാരത്തേൽ, ടോമി കുമ്പിടിയാമ്മാക്കൽ, അനീഷ് കണിവേലിൽ, സണ്ണി ചെത്തമറ്റം, ബേബി വളയത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.