ആദരിക്കും

പയ്യന്നൂർ: തവിടിശ്ശേരി പെരിന്തട്ട പെരുന്തോട്ടം സ്ഥാനം പുലിയുരു കാളി ക്ഷേത്രത്തി​െൻറ നേതൃത്വത്തിൽ നീലേശ്വരം പാലക്കാട്ട് എൻ. മോഹൻദാസ് പണിക്കരെ പട്ടും വളയും നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനൻ തിരുമുമ്പ് പട്ടും വളയും നൽകും. ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കമ്മാന്തട്ട ചന്ദ്രശേഖരൻ അന്തിതിരിയൻ, കാനാ വിജയൻ, ടി.വി.രതീശൻ, പി. ജയപ്രകാശ്, ഇ.കെ. ഉേമശൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.