പയ്യന്നൂർ: രാമന്തളി മാലിന്യപ്രശ്നത്തിൽ നേവിയുടെ കരാർ ലംഘനത്തിനെതിരെയും പ്ലാൻറിന് അനുമതിനൽകിയ സംസ്ഥാനസർക്കാർ നടപടിക്കെതിരെയും ജന ആരോഗ്യ സംരക്ഷണസമിതി വഞ്ചനദിനം ആചരിച്ചു. ഇതിെൻറ ഭാഗമായി ബഹുജന മാർച്ച് സംഘടിപ്പിച്ചു. സമരസമിതി രാമന്തളി സെൻററിൽ സ്ഥാപിച്ച സമരപ്രചാരണ ബോർഡ് കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധർ നശിപ്പിച്ചിരുന്നു. പൊതുയോഗത്തിൽ ചെയർമാൻ ആർ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, രത്നാകരൻ, വിനോദ് കുമാർ രാമന്തളി, വി.സി. നാരായണൻ, ആർ. വേണു, പി.കെ. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.