റേഷൻ വിതരണം അവതാളത്തില്‍: ആറളം ഫാമിലെ ആദിവാസികള്‍ പട്ടിണിയിലേക്ക്

കേളകം: റേഷൻ വിതരണം അവതാളത്തില്‍. ആറളം ഫാമിലുൾപ്പെടെ ആദിവാസികൾ പട്ടിണിയിലേക്ക്. ഇ-പോസ് സംവിധാനം പ്രാവര്‍ത്തികമാക്കുന്നതി​െൻറ ഭാഗമായുള്ള പ്രതിസന്ധിയാണ് ആറളം ഫാമിലെ ആദിവാസികളെ പട്ടിണിയുടെ വക്കില്‍ എത്തിച്ചത്. കേന്ദ്ര സര്‍ക്കാറി​െൻറ പുതിയ ഭക്ഷ്യസുരക്ഷ നയത്തി​െൻറ ഭാഗമായി റേഷന്‍ അരി ലഭിക്കണമെങ്കില്‍ ആധാറുമായി ലിങ്ക് ചെയ്ത് ഇ-പോസ് സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നതി​െൻറ ഭാഗമായി റേഷന്‍ വിതരണത്തില്‍ ഒരുമാസത്തോളമായി പ്രതിസന്ധിയിലായിരിക്കുകയാണ്. ആദിവാസികള്‍ കൂടുതല്‍ താമസിക്കുന്ന മേഖലയായ ആറളം ഫാമിലെ താമസക്കാരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. 3500ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. റേഷന്‍ കട വഴിയുള്ള ഭക്ഷ്യധാന്യങ്ങളെ ആശ്രയിച്ചാണ് ഇവിടെ താമസിക്കുന്നവര്‍ ജീവിക്കുന്നത്. പല ദിവസങ്ങളിലായി റേഷന്‍കടകളിലെത്തി അരി വാങ്ങാതെ തിരിച്ചുപോവേണ്ട അവസ്ഥയിലാണ് ഇവര്‍. കിലോമീറ്ററുകളോളം താണ്ടിയാണ് വിവിധ ബ്ലോക്കുകളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റേഷന്‍ കടകളില്‍ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.