ശ്രീകണ്ഠപുരം: വളക്കൈ മദ്റസ - പെരുമ്പാറക്കടവ് റോഡ് പണിക്കെതിരെ പൊതുപ്രവർത്തകൻ എൻ.പി. ശിഹാബ് ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. 2017 - 18 സാമ്പത്തികവർഷത്തെ ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് 90 മീറ്റർ ടാർ ചെയ്തിരുന്നു. ടാറിങ് നടത്തിയ റോഡിെൻറ ഒരുഭാഗം മൂന്നു മീറ്റർ ആഴത്തിൽ വയലാണ്. ഈ ഭാഗം കെട്ടി ഉറപ്പിക്കാതെ മണ്ണ് മാത്രമിട്ട് നാട്ടുകാർക്ക് നടക്കാൻപോലും കഴിയാത്തരീതിയിൽ ടാറിങ് നടത്തിയിരിക്കുകയാണ്. മഴപെയ്താലും വാഹനങ്ങൾ പോകുമ്പോഴും അപകടസാധ്യത ഏറെയാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.