ഇന്ധനവില വർധന: ഗോവയിൽ കുതിരവണ്ടിയിൽ യാത്രചെയ്ത് കോൺഗ്രസ് പ്രതിഷേധം പനാജി: കത്തിക്കയറുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് ഗോവയിൽ കോൺഗ്രസിെൻറ വേറിട്ട പ്രതിഷേധം. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കുതിരവണ്ടിയിൽ കയറി കലക്ടറേറ്റിന് സമീപമായിരുന്നു മണിക്കൂർ നീണ്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗിരീഷ് ചോദങ്കർ, നിയമസഭ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കർ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവർ പെങ്കടുത്തു. ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിവേദനവും സമർപ്പിച്ചു. ഗോവയിൽ പെട്രോൾ വില 60 രൂപയിൽ കൂടാൻ അനുവദിക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി മനോഹർ പരീകർ ഉറപ്പുനൽകിയിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.