ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് വികസനത്തിെൻറ ഭാഗമായി മാടത്തിയിലെ ചെറിയ പാലത്തിെൻറ നിർമിതിയിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് ലോകബാങ്കിെൻറ ഉന്നതതല സംഘം പരിശോധന നടത്തി. നേരത്തെ ഉണ്ടായിരുന്ന ചെറിയപാലം മാറ്റി പുതിയ പാലം നിർമിച്ചപ്പോൾ വേണ്ടത്ര ഉയരം ഉണ്ടായില്ലെന്നും റോഡും പാലവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ താഴ്്ച കാരണം അപകടം ഉണ്ടാകാമെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. പാലത്തിെൻറ ഇരുഭാഗത്തുമുള്ള റോഡ് ഉയർന്നുനിൽക്കുകയും പാലം താഴ്ന്നുനിൽക്കുകയും ചെയ്യുന്നത് നിർമാണത്തിലെ പിഴവാണെന്നായിരുന്നു പരാതി. പഴശ്ശി സംഭരണിയിൽ വെള്ളം നിറയുമ്പോൾ പാലത്തിൽ വെള്ളം കയറാനുള്ള -------------------സാധ്യതയുണ്ടായിരുന്നു പരാതി. എന്നാൽ, അലൈൻമെൻറിൽ നിർദേശിച്ച പ്രകാരമാണ് നിർമാണം നടത്തിയതെന്നും പഴശ്ശി സംഭരണിയിലെ ജലത്തിെൻറ തോത് കണക്കാക്കിയിട്ടാണ് നിർമാണം പൂർത്തിയാക്കിയതെന്നും കരാർ അധികൃതർ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിെൻറ ഭാഗമായാണ് ഉന്നതതല സംഘം പരിശോധന നടത്തുന്നത്. ലോകബാങ്കിെൻറ സുരക്ഷ വിഭാഗത്തിലെ സോണി തോമസ്, കെ.എസ്.ടി.പി റസിഡൻറ് എൻജിനീയർ ശശികുമാർ, എൻജിനീയർ പ്രവിന്ത് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.