ശ്രീനഗറിൽ യാചന നിരോധിച്ചു

ശ്രീനഗറിൽ യാചന നിരോധിച്ചു ശ്രീനഗർ: തലസ്ഥാന നഗരമായ ശ്രീനഗറിൽ യാചന നിരോധിച്ച് സർക്കാർ ഉത്തരവ്. നഗരത്തിലും ആരാധനാലയങ്ങേളാടനുബന്ധിച്ചും യാചകശല്യം രൂക്ഷമായതിനെത്തുടർന്നാണ് നടപടി. നിരോധനം ലംഘിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ശ്രീനഗറിലെ ഡെപ്യൂട്ടി കമീഷണർ സെയ്ദ് ആബിദ് റഷീദ് ഷാ അറിയിച്ചു. യാചന പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിലവിലുള്ള നിയമം കർശനമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.