കിണവക്കൽ^-വെള്ളപ്പന്തൽ റോഡിലെ ഗതാഗത നിയന്ത്രണം ദുരിതമാകുന്നു

കിണവക്കൽ-വെള്ളപ്പന്തൽ റോഡിലെ ഗതാഗത നിയന്ത്രണം ദുരിതമാകുന്നു കൂത്തുപറമ്പ്: കിണവക്കൽ-വെള്ളപ്പന്തൽ റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പ്രദേശവാസികൾക്ക് ദുരിതമാകുന്നു. റോഡ് നവീകരണത്തി​െൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണത്തെത്തുടർന്ന് ഒരു മാസത്തോളമായി വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 20ഓളം ബസുകളാണ് ഇതുവഴി സർവിസ് നടത്തുന്നത്. കപ്പാറ മുതൽ വണ്ണാ​െൻറമെട്ട വരെയുള്ള റോഡ് നവീകരിക്കുന്നതി​െൻറ ഭാഗമായാണ് രണ്ട് കിലോമീറ്ററോളം ദൂരത്ത് വാഹന ഗതാഗതം നിരോധിച്ചത്. ആറ് കോടിയോളം രൂപ ചെലവിൽ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്. മെക്കാഡം ടാറിങ് ചെയ്ത് നവീകരിക്കുന്ന റോഡിൽ മൂന്ന് സ്ഥലങ്ങളിലായി കൾവർട്ടി​െൻറ നിർമാണം നടക്കുകയാണ്. ഒരു മാസം മുമ്പ് ആരംഭിച്ച കൾവർട്ട് നിർമാണം ഇനിയും പൂർത്തിയാകാത്തതാണ് ജനങ്ങൾക്ക് ദുരിതമായത്. റോഡ് അടച്ചതോടെ കൂത്തുപറമ്പിൽനിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാച്ചപ്പൊയ്ക വഴിയാണ് പോകുന്നത്. കണ്ണൂർ, കൂത്തുപറമ്പ് ടൗണുകളിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് വൈകിയോടുന്ന ബസുകൾ രണ്ട് കിലോമീറ്ററോളമാണ് കൂടുതൽ സഞ്ചരിക്കേണ്ടിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.