ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച 58കാരന് തടവും പിഴയും

തലശ്ശേരി: മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണിച്ച് ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ 58കാരന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും. മയ്യിൽ കുറ്റ്യാട്ടൂരിലെ കണ്ണാടിപ്പറമ്പിൽ താമസക്കാരനായിരുന്ന ചിറയൻ പുതുശ്ശേരി മുക്കിൽ അശോകനെയാണ് (58) തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ 11നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.സി. ആൻറണി, പൊലീസ് ഉദ്യോഗസ്ഥരായ ബാബുമോൻ തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീന കാളിയത്ത് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.