ആനത്താവളമായി മുട്ടുമാറ്റി

കേളകം: കാട്ടാനക്കൂട്ടം താവളമാക്കിയ ആറളം വനാതിർത്തിയിലെ മുട്ടുമാറ്റിയിൽ ആനച്ചന്തം ആസ്വദിക്കാൻ ഗ്രാമവാസികൾ ഒഴുകിയെത്തി. എട്ട് ആനകളാണ് മുട്ടുമാറ്റിയിൽ ദിവസങ്ങളായി 'സായാഹ്ന പരേഡ്' നടത്തുന്നത്. വനാതിർത്തിയിൽ ആനമതിൽ നിർമിച്ചതിനാൽ ജനവാസ കേന്ദ്രത്തിലേക്ക് ആനകൾ കടക്കാറില്ല. ആനകളെ കാണാൻ ആന മതിലിന് മുകളിലാണ് കാഴ്ചക്കാർ നിരന്നത്. കഴിഞ്ഞദിവസം മുഴക്കുന്ന് ജനവാസ കേന്ദ്രത്തിൽനിന്ന് വനപാലകർ തുരത്തിയ കാട്ടാനകളുടെ വിഹാരം ഇപ്പോൾ മുട്ടുമാറ്റിയിലും വളയഞ്ചാലിലുമാണ്. ചീങ്കണ്ണിപ്പുഴയിലെ ജലസമൃദ്ധിയും പച്ചപ്പുമാണ് ആനകളെ ആകർഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.