29 മുതല്‍ ഗതാഗത നിയന്ത്രണം കേളകം: വൈശാഖ മഹോത്സവ നാളുകളിൽ കൊട്ടിയൂരിൽ കനത്ത പൊലീസ് സുരക്ഷയൊരുക്കും. ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിെൻറ നേതൃത്വത്തിലാണ് സുരക്ഷ. മന്ദംചേരി, ഇക്കരെ കൊട്ടിയൂർ എന്നിവിടങ്ങളിൽ പൊലീസ് ക്യാമ്പുകൾ പ്രവർത്തിക്കും. ഉത്സവ നഗരിയിൽ കൂടുതൽ മഫ്തി പൊലീസിനെയും നിയോഗിക്കുന്നുണ്ട്. സുരക്ഷ ക്രമീകരണങ്ങൾക്കായി 30 സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. ഉത്സവം പ്രമാണിച്ച് 29 മുതല്‍ ജൂണ്‍ 20വരെ കൊട്ടിയൂര്‍ വഴി മാനന്തവാടിയിലേക്കുള്ള ലോറി ഗതാഗതം നിരോധിച്ചതായി ഡിവൈ.എസ്.പി അറിയിച്ചു. ലോറികള്‍ നിടുംപൊയില്‍വഴി വയനാട്ടിലേക്ക് പോകണം. ടൗണില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പയഞ്ചേരിമുക്കില്‍നിന്നും കൊട്ടിയൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ ഹാജി റോഡ് വഴി മലയോര ഹൈവേ വഴി തിരിച്ചുവിടും. കൊട്ടിയൂരില്‍ തിരക്കുള്ള ദിവസങ്ങളില്‍ ബസുള്‍പ്പെടെ ഇരട്ടത്തോട് വണ്‍വേ വഴി തിരിച്ചുവിടും. ബസുകള്‍ക്ക് റൂട്ട് മാപ്, പാര്‍ക്കിങ് ഏരിയ തിരിച്ച് ലഘുലേഖകള്‍ എന്നിവ പൊലീസ് നല്‍കും. 60 ദിശാബോര്‍ഡുകള്‍ പൊലീസ് പ്രധാന വഴികളിലെല്ലാം സ്ഥാപിക്കും. പഞ്ചായത്തുമായി സഹകരിച്ച് യാചക നിരോധനം ഏര്‍പ്പെടുത്തും. 30 സി.സി.ടി.വി കാമറകള്‍ ക്ഷേത്രത്തിലും പരിസരത്തുമായി സ്ഥാപിക്കും. മോഷണം തടയാന്‍ വനിത െപാലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സ്‌ക്വാഡിനെ മഫ്തിയിലും നിയോഗിക്കും. കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികളുണ്ടോയെന്നും ഇവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോയെന്നും പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് സംയുക്തമായി പരിശോധിക്കുമെന്നും ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.