നിപ വൈറസ്​: കുടകിൽ ജാഗ്രതാനിർദേശം

മടിക്കേരി: കേരളത്തി​െൻറ ചിലഭാഗങ്ങളിൽ നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തിൽ കേരളത്തിനോട് തൊട്ടുകിടക്കുന്ന കർണാടകയിലെ കുടക് ജില്ലയിൽ കനത്ത ജാഗ്രതപാലിക്കുന്നതിന് വേണ്ടി ജില്ല കലക്ടർ പി.െഎ. ശ്രീവിദ്യയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മടിക്കേരിയിൽ ചേർന്നു. കേരളത്തോട് തൊട്ടുകിടക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ നിർദേശിച്ചു. കേരളത്തിലേക്ക് ആവശ്യങ്ങൾക്കുവേണ്ടി നിത്യവും യാത്രചെയ്യുന്നവർ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് നിർദേശം നൽകി. ജില്ലയിൽ ഇതേവരെ ആരെയും നിപ ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, ജില്ല ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ആവശ്യത്തിനുള്ള മരുന്നുകൾ എത്തിക്കുന്നതിന് വേണ്ടി സർക്കാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ആവശ്യമെങ്കിൽ താലൂക്ക് ആശുപത്രികളിൽ നിപ ക്ലിനിക്കുകൾ തുടങ്ങും. സർക്കാർ, സ്വകാര്യ ഹോസ്പിറ്റലുകളിലെ ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് വിവിധതലങ്ങളിൽ ബോധവത്കരണ പരിപാടികൾ നടത്തും. ജില്ല ആശുപത്രിയിൽ വ്യക്തിഗത സുരക്ഷക്കായുള്ള ഉപകരണം ലഭ്യമാക്കും. സമൂഹമാധ്യമങ്ങളിൽ വരുന്ന അടിസ്ഥാനരഹിത പ്രചാരണങ്ങളെ പ്രത്യേകം ശ്രദ്ദിക്കാനും നിർദേശമുണ്ടായി. ജില്ലയിലുള്ള പന്നിവളർത്തുകേന്ദ്രങ്ങൾ പ്രത്യേകം ശുചീകരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങർക്ക് നിർദേശം നൽകി. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ജഗദീശ്, ജില്ല വെറ്ററിനറി ഒാഫിസർ ഡോ. വി.ആർ. സുരേശ്, ഡോ. ശിവകുമാർ, ജില്ല മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. കരിയപ്പ, മുനിസിപ്പൽ കമീഷണർ ശുഭ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.