മലേഷ്യൻ പ്രവാസി മലയാളി അസോസിയേഷൻ തുണക്കെത്തി വിസ തട്ടിപ്പിനിരയായി മലേഷ്യയിൽ കുടുങ്ങിയവർ നാട്ടിലെത്തി

കേളകം: കൊടും യാതനകൾക്കൊടുവിൽ അവർ നാടണഞ്ഞു. മലേഷ്യയിൽ വിസ തട്ടിപ്പിനിരയായി കുടുങ്ങിയ 12 പേരിൽ രണ്ടാം സംഘമാണ് ചൊവ്വാഴ്ച 11.30ഒാെട മലിന്തോ എയർലൈൻസിൽ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയത്. 10.10നാണ് ക്വലാലംപുരിൽനിന്ന് പുറപ്പെട്ടത്. മേയ് 10നാണ് മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കുറിച്ച് റിപ്പോർട്ട് പുറത്തുവന്നത്. കോഴിക്കോട് സ്വദേശി രാജേഷാണ് വിഡിയോ സന്ദേശത്തിലൂടെ ദുരിതകഥ വിവരിച്ചത്. വാർത്ത ശ്രദ്ധയിൽപെട്ട മലേഷ്യൻ പ്രവാസി മലയാളി അസോസിയേഷൻ (പി. എം.എ) പ്രസിഡൻറ് സി.എം. അഷ്റഫ് അലി, ജനറൽ സെക്രട്ടറി മുഹമ്മദ് ബാദുഷ, പ്രവാസി ഹെൽപ് ലൈൻ മാനേജർ ഷാജി മൂവാറ്റുപുഴ, നസീർ പൊന്നാനി തുടങ്ങിയവർ പ്രശ്നത്തിൽ ഇടപെടുകയും ഭക്ഷണവും താമസ സൗകര്യവും നൽകി എംബസിയിലെത്തിച്ച് നാട്ടിലേക്ക് യാത്രയാക്കുകയുമായിരുന്നു. കുമളി സ്വദേശി അമൽ, കായംകുളം സ്വദേശി അജിത്ത്, കോഴിക്കോട് കാക്കൻച്ചേരി സ്വദേശി രാജേഷ്, രഘു എന്നിവരാണ് നാട്ടിലെത്തിയത്. ബാക്കിയുള്ളവരും ഉടൻ നാട്ടിലെത്തുമെന്നും പി. എം.എ ഭാരവാഹികൾ അറിയിച്ചു. ഇതി​െൻറ നടപടികൾ എംബസിയിൽ പുരോഗമിക്കുന്നു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള ഒരു ഏജൻറ് മുഖേനയാണ് ഇവർ മലേഷ്യയിൽ എത്തിയത്. ഏജൻറുമാർ മലേഷ്യയിൽ പാനാസോണിക് കമ്പനിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽനിന്ന് 1,10,000 മുതൽ 1,30,000 രൂപ വരെ വാങ്ങിയാണ് ക്വലാലംപുരിലെത്തിച്ചത്. മാർച്ച് 27ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നാണ് ഇവർ മലേഷ്യയിലേക്ക് പോയത്.15 ദിവസത്തെ സന്ദർശക വിസയിലാണ് എത്തിച്ചത്. തൊഴിൽ വിസ അടിച്ചിട്ടില്ലാത്തതിനാൽ മുഴുവനാളുകളും മലേഷ്യൻ നിയമ പ്രകാരം നിയമവിരുദ്ധ താമസക്കാരാണ്. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണവും താമസവും കുടിവെള്ളവുമില്ലാതെ നരകിക്കുകയായിരുന്നു. ഇവരെ പല സ്ഥലങ്ങളിൽ ജോലിക്കെത്തിച്ചെങ്കിലും ശമ്പളം നൽകിയിട്ടില്ലെന്നാണ് പരാതി. 2200 റിങ്കറ്റ് ശമ്പളവും 200 റിങ്കറ്റ് ഓവർ ടൈം ശമ്പളവും ഉൾപ്പെടെ പ്രതിമാസം 50,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് മലേഷ്യയിലെത്തിയവരാണിവർ. മലേഷ്യയിൽ വിസ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മലയാളി അസോസിയേഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.