നേത്രാവതി ഗതിമാറ്റപദ്ധതി പരിസ്ഥിതിക്ക് കോട്ടംതട്ടാതെ നടപ്പാക്കും- ^കുമാരസ്വാമി

നേത്രാവതി ഗതിമാറ്റപദ്ധതി പരിസ്ഥിതിക്ക് കോട്ടംതട്ടാതെ നടപ്പാക്കും- -കുമാരസ്വാമി മംഗളൂരു: നേത്രാവതി നദി ഗതിമാറ്റി നടപ്പാക്കുന്ന യെത്തനഹോളെ പദ്ധതിനിർമാണം പാരിസ്ഥിതികാഘാതമില്ലാതെ പൂർത്തിയാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ധർമസ്ഥല ക്ഷേത്രസന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കാർഷികകടങ്ങൾ എഴുതിത്തള്ളൽ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നടത്തിയ വാഗ്ദാനം സംബന്ധിച്ച ചോദ്യത്തിന് എനിക്ക് ഭൂരിപക്ഷം കിട്ടിയാൽ എഴുതിത്തള്ളും എന്നാണല്ലോ പറഞ്ഞത്. അത് ലഭിച്ചില്ല, സഖ്യസർക്കാറിൽ സാധ്യമാകുന്നതെല്ലാം ചെയ്യും എന്നായിരുന്നു മറുപടി. ഭാര്യ അനിത കുമാരസ്വാമിയും ഒപ്പമുണ്ടായിരുന്നു. ധർമസ്ഥല ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.