വാര്‍ഷിക സമ്മേളനവും ബിരുദദാനവും

കാസർകോട്: ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമി ഒന്നാംവാര്‍ഷിക മഹാസമ്മേളനവും ഇസ്ലാമിക് ശരീഅ പഠനം പൂര്‍ത്തിയാക്കിയ 49 വനിത പണ്ഡിതകള്‍ക്കുള്ള സാക്കിയ ബിരുദദാനവും വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ഉളിയത്തടുക്ക സണ്‍ഫ്ലവർ ഓഡിറ്റോറിയത്തിലാണ് പരിപാടി. തസ്‌കിയ വെക്കേഷന്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയ 145 വിദ്യാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് അഹ്‌സനി, മന്‍സൂര്‍ മൗലവി മൊഗ്രാല്‍പുത്തൂര്‍, മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന്, ഇബ്രാഹീം ദേളി വളപ്പ്, ഇബ്രാഹീം സഖാഫി വിദ്യാനഗര്‍, ഹുസൈന്‍ മുഖ്താര്‍ നഈമി നെക്രാജെ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.