കവർച്ച സംഘം അറസ്​റ്റിൽ

മംഗളൂരു: ഗുജറാത്തിൽനിന്ന് തൃശൂരിലേക്ക് അനുമതിയോടെ കാലികളെ കയറ്റിപ്പോവുകയായിരുന്ന ലോറി തടഞ്ഞ് ആക്രമിച്ച സംഘം അറസ്റ്റിൽ. ദേശീയപാത 66ൽ ഭട്കലിനടുത്ത മുരുഡേശ്വരത്താണ് കഴിഞ്ഞദിവസം രാത്രി ഡ്രൈവർമാരെയും ജീവനക്കാരെയും ആക്രമിച്ച് കാലികളെ തട്ടിക്കൊണ്ടുപോയത്. ജനാർദൻ, നാഗരാജ് കനായക്, വെങ്കടേശ്, കുമാർ, രാമ, നാഗരാജ് നയ്യാർ, വെങ്കടേശ്, ഭാസ്കർ, മഹേഷ്, മഞ്ചുനാഥ്, അണ്ണപ്പ, ശബരീശ്, ഗിരീശ് എന്നിവരാണ് അറസ്റ്റിലായതെന്ന് ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് വിനായക് പട്ടീൽ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് പൊലീസുകാർക്കും മർദനമേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.