കൈനാട്ടി അപകടത്തിൽ മരിച്ചവരെ കണ്ട്​ മടങ്ങവേ യുവാവ്​ വാഹനാപകടത്തിൽ മരിച്ചു

തലശ്ശേരി: വടകര കൈനാട്ടി മുട്ടുങ്ങലിൽ തിങ്കളാഴ്ച രാത്രി അപകടത്തില്‍ മരിച്ച പുന്നോൽ കുറിച്ചിയിൽ സ്വദേശികളുടെ മയ്യിത്ത് സന്ദർശിച്ച് മടങ്ങവേ യുവാവ് വാഹനാപകടത്തിൽ മരിച്ചു. എടക്കാട് കടമ്പൂര്‍ സിൻഷ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി. അഷ്റഫി​െൻറ മകന്‍ പി.പി. അഫ്‌നാസ് (25) ആണ് മരിച്ചത്. അഫ്നാസ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. ദേശീയപാതയിൽ തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് 3.45നാണ് സംഭവം. ലോറി ബൈക്കിൽ കൊളുത്തി റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അഫ്നാസിനെ നാട്ടുകാർ ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തലശ്ശേരി ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പുത്തൻപുരയിൽ സുബൈദയാണ് അഫ്നാസി​െൻറ മാതാവ്. സഹോദരങ്ങൾ: ഫർദീൻ, അജ്നാസ്. ഖബറടക്കം ബുധനാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.