ഇരിട്ടി: മാടത്തിൽ, കല്ലുമുട്ടി, ഇരിട്ടി പൊലീസ് സ്റ്റേഷൻഭാഗം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ . രാജീവ് രക്തസാക്ഷിദിനം ഇരിട്ടി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 27-ാം രക്തസാക്ഷിത്വ വാർഷികദിനാചരണത്തിെൻറ ഭാഗമായി ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അഡ്വ. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡൻറ് തോമസ് വർഗീസ് അധ്യക്ഷതവഹിച്ചു. സി. അശ്റഫ്, കെ. ഇബ്രാഹിം, സി.വി. രാജൻ, പോക്കുഹാജി, കെ. സുമേഷ്കുമാർ, ജോസ് മാടത്തിൽ, ആർ.കെ. മോഹൻദാസ്, ഐ.കെ. വിജയരാജൻ, പി.വി. മുകുന്ദൻ, നിവിൽ മാനുവൽ, അനീഷ് തുടങ്ങിയവർ സംസാരിച്ചു. ചാവശ്ശേരിയിൽ ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എ. നസീർ അധ്യക്ഷത വഹിച്ചു. സി. അഷ്റഫ്, കെ.വി. രാമചന്ദ്രൻ, വയനാൻ ശശി, കെ. ദേവദാസൻ, നഗരസഭ കൗൺസിലർ വി.വി. മിനി, എം.കെ. റഹീമ ടീച്ചർ, സുജിത്ത് മാവില, വി. സനോജ്, വി. മഹേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.