ഒപ്പുശേഖരണ കാമ്പയിൻ

പയ്യന്നൂർ: ജനങ്ങൾക്ക് സൗജന്യ ചികിത്സയും സർക്കാർ ഫീസിൽ വിദ്യാഭ്യാസവും ഉറപ്പുവരുത്തി കോഴിക്കോട് മെഡിക്കൽ കോളജ് മാതൃകയിൽ പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ ഉടമസ്ഥതയിലാക്കണമെന്നാവശ്യപ്പെട്ട് പരിയാരം പ്രക്ഷോഭസമിതി 30ന് പിലാത്തറയിൽനിന്ന് പരിയാരത്തേക്ക് നടത്തുന്ന ബഹുജനമാർച്ച് വിജയിപ്പിക്കാൻ പയ്യന്നൂരിൽ ചേർന്ന പൗരാവകാശ -ജനകീയാരോഗ്യ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി 28ന് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഒപ്പുശേഖരണ കാമ്പയിനും ലഘുലേഖ പ്രചാരണവും നടത്തും. യോഗത്തിൽ പ്രക്ഷോഭസമിതി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. കെ. രാമചന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ, അത്തായി ബാലൻ, വിനോദ്കുമാർ രാമന്തളി, കെ. ദേവി, കെ.എം. വേണുഗോപാലൻ, സൈനുദ്ദീൻ കരിവെള്ളൂർ, കെ. രാജീവ്കുമാർ, അപ്പുക്കുട്ടൻ കാരയിൽ, കെ.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.