നാണയമിട്ടാൽ ശുദ്ധജലം: വാട്ടർ എ.ടി.എം കണ്ണൂരിലും

കണ്ണൂർ: കോയിൻ ബോക്സുകളിലെന്ന പോലെ നാണയമിട്ടാൽ ശുദ്ധജലം ലഭിക്കുന്ന വാട്ടർ എ.ടി.എം കണ്ണൂരിലുമെത്തുന്നു. കലക്ടറേറ്റിലും ജില്ല പഞ്ചായത്തിലുമെത്തുന്ന ജനങ്ങൾക്ക് വെള്ളം ലഭ്യമാക്കാനായി ജില്ല പഞ്ചായത്താണ് യന്ത്രം സ്ഥാപിക്കാനൊരുങ്ങുന്നത്. എട്ട് ലക്ഷത്തോളം രൂപ വില വരുന്ന രണ്ട് വാട്ടർ എ.ടി.എമ്മുകളാണ് സ്ഥാപിക്കുന്നത്. ഇതിൽ നിന്ന് ഒരു തവണ 20 ലിറ്റർ വരെ വെള്ളം ലഭ്യമാക്കും. ബോട്ടിലുമായി വന്ന് ആവശ്യക്കാർക്ക് വെള്ളം ശേഖരിക്കാം. വിപണിയിൽ കുടിവെള്ളത്തിന് വലിയ വില നൽകേണ്ടപ്പോൾ ഒന്നോ രണ്ടോ രൂപക്ക് വെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. പദ്ധതിയുടെ ടെൻഡർ നടപടികൾ നടക്കുകയാണ്. ഫിൽട്ടറിങ്, യു.വി ട്രീറ്റ്മ​െൻറ് എന്നിവ പൂർത്തിയായ വെള്ളമാണ് ലഭിക്കുക. നിയമക്കുരുക്കുകൾ ഒഴിവാക്കാൻ വാട്ടർ അതോറിറ്റിയുടെ പൈപ്പിന് പകരം ജില്ല പഞ്ചായത്തി​െൻറ ബോർവെലിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുക. വെള്ളം സൗജന്യമായി നൽകാൻ തുക അനുവദിക്കാമെന്നിരിക്കെ ജലചൂഷണം നടക്കാതിരിക്കാനാണ് പണം ഈടാക്കുന്നതെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ഇത്തരം സംവിധാനം നേരത്തെ ഒരുക്കിയിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആറിടത്താണ് ഇത്തരം വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. മൂന്ന് കമ്പനികളാണ് കേരളത്തിൽ ഇത്തരം യന്ത്രങ്ങൾ വിതരണത്തിന് എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.