വൈശാഖോത്സവത്തിന് ഒരുങ്ങി കൊട്ടിയൂർ

കൊട്ടിയൂർ: വൈശാഖോത്സവത്തിന് കൊട്ടിയൂരിൽ ഒരുക്കം പൂർത്തിയായതായി ദേവസ്വം ചെയർമാൻ തിട്ടയിൽ ബാലൻ നായർ, എക്‌സിക്യൂട്ടിവ് ഓഫിസർ ഒ.വി. രാജൻ, പോണിച്ചേരി രാമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശുദ്ധജല വിതരണത്തിനായി കിണറുകൾ ശുചീകരിക്കുകയും ക്ഷേത്രദർശനത്തിന് ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് തിളപ്പിച്ച വെള്ളം നൽകുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പി​െൻറ ശുചീകരണത്തിന് പുറമെ ശുചീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രം 35 തൊഴിലാളികളെ ദേവസ്വം നിയോഗിച്ചിട്ടുണ്ട്. ദിവസേനയുള്ള ജൈവ മാലിന്യങ്ങൾ ശേഖരിച്ച് കത്തിക്കാനുള്ള സംവിധാനവും ഒരുക്കി. ഇക്കരെ കൊട്ടിയൂരിൽ പത്ത് സ്ഥിരം ശുചിമുറികളും പത്ത് പോർട്ടബിൾ ശുചിമുറികളും ഉണ്ടാകും. ഭക്തജന സുരക്ഷക്കും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 300 വളൻറിയർമാരെയും 20 വിമുക്ത ഭടന്മാരെയും നിയമിച്ചിട്ടുണ്ട്. അന്നദാനത്തിന് വിപുലമായ സൗകര്യം ഏർപ്പെടുത്തി. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, മന്ദംചേരി, നടുക്കുനി എന്നിവിടങ്ങളിൽ പ്രസാദ കൗണ്ടറുകളും വഴിപാട് കൗണ്ടറുകളും സ്ഥാപിച്ചു. സുരക്ഷക്ക് കൂടുതൽ പൊലീസുകാർ ഉണ്ടാകും. അക്കരെ കൊട്ടിയൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പി​െൻറ ക്ലിനിക്ക്, ഇക്കരെ ക്ഷേത്ര പരിസരത്ത് ആംബുലൻസുകൾ എന്നിവ സജ്ജമാക്കും. കൊട്ടിയൂർ പഞ്ചായത്തും ആരോഗ്യ വകുപ്പുമായി സഹകരിച്ച് ദേവസ്വം സ്ഥലത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് താമസിക്കാൻ അഞ്ച് കെട്ടിടങ്ങളിൽ സൗകര്യം ഒരുക്കി. വാഹനങ്ങൾ പാർക്കു ചെയ്യാൻ അഞ്ച് പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചു. ഉത്സവ നഗരി മുഴുവൻ സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കുമെന്നും ദേവസ്വം അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.