കണ്ണൂർ: ഇന്ത്യയിലെ മികച്ച പ്രാദേശിക സേനയായ കണ്ണൂരിലെ 122ാം ഇൻഫൻററി ബറ്റാലിയൻ ജമ്മു കശ്മീരിലെ അതിർത്തിയിൽ വിശിഷ്ട സേവനത്തിന് പുറപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രത്യേകം സജ്ജീകരിച്ച െട്രയിനിൽ തിങ്കളാഴ്ച യാത്ര തിരിച്ചത്. വൈകീട്ട് സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കോർപറേഷൻ മേയർ ഇ.പി. ലത, കണ്ണൂർ പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവരും വിമുക്ത ഭടന്മാരും പങ്കെടുത്തു. കമാൻഡിങ് ഓഫിസർ കേണൽ രാജേഷ് കനോജിയ, സെക്കൻഡ് ഇൻ കമാൻഡൻറ് ലഫ്. കേണൽ ഗുർമിത് സിങ്, അഡ്ജിറ്റൻഡ് മേജർ വിനയ്കുമാർ, സുബേദാർ മേജർ എം.വി. പ്രകാശൻ എന്നിവർ യാത്രയയപ്പിന് നന്ദി പറഞ്ഞു. പ്രതിരോധ മേഖലകളിൽ മൂന്നുവർഷത്തെ സേവനത്തിനുശേഷം കേരളത്തിലെ ഏക പ്രാദേശിക സേനയായ കണ്ണൂർ ടെറിയേഴ്സ് തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.