കണ്ണൂർ: സൈബർ ലോകത്തെ കാണാക്കെണികൾ എന്ന വിഷയത്തിൽ ജില്ലയിലെ 10 മേഖലകളിൽ സെമിനാറും ഗ്രന്ഥശാലകളിലും കലാലയങ്ങളിലും ബോധവത്കരണ ക്ലാസുകളും നടത്താൻ വനിത കമീഷൻ ജില്ലതല ശിൽപശാല തീരുമാനിച്ചു. ലൈബ്രറി കൗൺസിലിെൻറയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ജില്ല സെമിനാർ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. വനിത കമീഷനംഗം ഇ.എം. രാധ ആമുഖാവതരണം നടത്തി. താലൂക്ക് സെക്രട്ടറി സി. സോമൻ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം ഇ. നാരായണൻ നന്ദിയും പറഞ്ഞു. സൈബർ ലോകത്തിലെ കാണാക്കെണികൾ എന്ന വിഷയത്തിൽ സൈബർ ൈക്രം െട്രയിനർ പൗലോസ് കൂട്ടമ്പുഴ ക്ലാസെടുത്തു. താലൂക്ക് പ്രസിഡൻറ് കെ.പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സ്ത്രീകളും നിയമവും എന്ന വിഷയത്തിൽ വിനോദ് ചമ്പോളൻ ക്ലാസെടുത്തു. താലൂക്ക് ജോ. സെക്രട്ടറി കെ.പി.വി. പ്രീത, എസ്. ബിജു, കെ.എം. ലതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.