നിപ വൈറസ്​: ജില്ലയിൽ കനത്ത ജാഗ്രത

കണ്ണൂർ: നിപ വൈറസ് ബാധയേറ്റ് കോഴിക്കോട് ജില്ലയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത ജാഗ്രത പാലിക്കാൻ തീരുമാനം. ജില്ല മെഡിക്കൽ ഒാഫിസറുടെ സാന്നിധ്യത്തിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. മരണം റിപ്പോർട്ട് ചെയ്ത പേരാമ്പ്ര മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്ന തലശ്ശേരി മേഖലയിലെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പനിയുമായി വരുന്നവരെ കൂടുതൽ നിരീക്ഷിക്കും. ജില്ല ആശുപത്രിയിൽ പുതിയ രോഗ മുൻകരുതൽ നടപടിയായി പ്രത്യേക വാർഡ് തുറന്നു. തലശ്ശേരി ജനറൽ ആശുപത്രിയിലും വാർഡ് ഒരുക്കും. സംശയിക്കുന്നവരെ ഇവിടെ കിടത്തി നിരീക്ഷിക്കാനാണ് നിർദേശം. കോഴിക്കോട് ജില്ല അതിർത്തി പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലും പെരിങ്ങളം, ചൊക്ലി, പന്ന്യന്നൂർ, കൊളവല്ലൂർ േമഖലകളിലും പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക യോഗം മേഖലതലത്തിൽ േചർന്ന് പ്രതിരോധ പ്രവർത്തനത്തി​െൻറ ജാഗ്രത നിർദേശങ്ങൾ നൽകാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.