തലശ്ശേരി: വടകര കൈനാട്ടിയിൽ വാഹനാപകടത്തിൽ നാല് യുവാക്കൾ മരിച്ച വാർത്ത തലശ്ശേരിക്കടുത്ത കുറിച്ചിയിൽ പ്രദേശത്തെ നടുക്കി. തിങ്കളാഴ്ച രാത്രി വാർത്ത പരന്നതോടെ കേട്ടവരാർക്കും വിശ്വസിക്കാനായില്ല. അടുത്ത സുഹൃത്തുക്കളും അയൽവാസികളുമായ അഞ്ചുപേർ കാറിൽ ഒരുമിച്ച് വടകരയിലേക്ക് യാത്ര തിരിച്ചതായിരുന്നു. പെരുന്നാളിന് വടകരയിൽ സീസൺ വ്യാപാരം തുടങ്ങണമെന്ന ലക്ഷ്യത്തോടെ കട നോക്കാൻ പുറപ്പെട്ടതായിരുന്നു. കൈനാട്ടിയിൽ എത്തിയപ്പോഴേക്കും ഇവർ സഞ്ചരിച്ച കാറിൽ ലോറി ഇടിക്കുകയായിരുന്നു. കുറിച്ചിയിൽ മഷ്ക്കൂർ വീട്ടിൽ ഇസ്മായിലിെൻറ മകൻ അനസ് (19), റൂഫിയ മൻസിലിൽ നൗഷാദിെൻറ മകൻ നിഹാൽ (18), പറയങ്ങാട്ട് ഹൗസിൽ ഹാരിസിെൻറ മകൻ സഹീർ (18), സുലൈഖ മഹലിൽ മുഹമ്മദ് ഇഖ്ബാലിെൻറ മകൻ മുഹമ്മദ് തലത്ത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ഒരാളുടെ ഡ്രൈവിങ് ലൈസൻസിൽനിന്നാണ് മരിച്ചവർ തലശ്ശേരിക്കാരാണെന്ന് പെെട്ടന്ന് തിരിച്ചറിയാനായത്. ദുരന്തമുണ്ടായ ഉടൻ നാട്ടിൽ വിവരമെത്തിയെങ്കിലും സ്ഥിരീകരണത്തിനായി പിന്നെയും കാത്തിരിക്കേണ്ടിവന്നു. യുവാക്കളുടെ ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.