കാഞ്ഞങ്ങാട്: ഡി.സി.സി പ്രസിഡൻറിനെ പരസ്യമായി വിമർശിച്ച് ഫേസ്ബുക് പോസ്റ്റിട്ട യുടെ ഫേസ്ബുക് പോസ്റ്റ്. ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് വിശേഷിപ്പിച്ചാണ് ജില്ല സെക്രട്ടറി മാർട്ടിൻ എബ്രഹാം മറുപടി പോസ്റ്റ് തുടങ്ങുന്നത്. സ്വന്തം കഴിവുകേട് മറച്ചുെവക്കാനാണ് ഡി.സി.സി പ്രസിഡൻറിനെതിരെ ആരോപണവുമായി മുന്നോട്ടുവന്നത്. മുൻ ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ്കുമാർ പഠിച്ച കാമ്പസിൽ എം.എസ്.എഫിെൻറ സഹായത്തോടെയുള്ള യൂനിയൻ മാത്രമാണ് കെ.എസ്.യുവിനുള്ളത്. എസ്.എൻ.ഡി.പി കോളജിൽനിന്ന് മർദനമേറ്റശേഷം ജില്ല പ്രസിഡൻറ് ആ കാമ്പസിൽ പോയിട്ടില്ല. മുൻ ജില്ല പ്രസിഡൻറ് പോയിട്ടാണ് അവിടെ മത്സരിക്കാൻ സാഹചര്യമുണ്ടാക്കിയത്. ശക്തമായ യൂനിറ്റും യൂനിയനുമുണ്ടായ രാജപുരം കോളജിൽ ഇപ്പോഴത്തെ ജില്ല പ്രസിഡൻറ് വന്നതിനുശേഷമാണ് അത് നഷ്ടപ്പെട്ടത്. കോളജ് മാനേജ്മെൻറുമായുള്ള വ്യക്തിപരമായ എതിർപ്പ് സംഘടന പ്രവർത്തനവുമായി കൂട്ടിക്കുഴച്ചതിെൻറ ഫലമായി ഉണ്ടാക്കിയ സംഘട്ടനങ്ങളുടെ പേരിലാണ് കോളജിൽ രാഷ്ട്രീയംതന്നെ നിരോധിക്കാനുള്ള സാഹചര്യമുണ്ടായത്. അംബേദ്കർ കോളജ്, കാസർകോട് ഗവ. കോളജ് തുടങ്ങി നിരവധി കാമ്പസുകളിൽ യൂനിയൻ നഷ്ടമായത് പുതിയ പ്രസിഡൻറ് വന്നതിന് ശേഷമാണെന്നും കാസർകോട് എൽ.ബി.എസ് എൻജി. കോളജിൽ സംഘർഷത്തിെൻറ ഫലമായി ജയിലിൽ കിടന്ന കെ.എസ്.യു പ്രവർത്തകനെ സന്ദർശിക്കാൻപോലും തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നു. പ്രവർത്തനം സ്വന്തമായി കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് പുറത്തു പോകണമെന്നും ആവശ്യപ്പെടുന്നു. ഡി.സി.സി പ്രസിഡൻറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ചുവെന്നതിന് നോയൽ ടോമിൻ ജോസിനോട് കെ.പി.സി.സി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.