വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ

ചെറുപുഴ: മലയോരത്തെ അറിയപ്പെടുന്ന ഒറ്റമൂലി ചികിത്സകൻ പാക്കഞ്ഞിക്കാട്ടെ മണ്ണാപറമ്പിൽ ജോസഫിനെ (കുഞ്ഞൂഞ്ഞ്-80) കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വീടിന് സമീപപ്രദേശത്ത് പച്ചമരുന്ന് പറിക്കാൻ പോയിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പറമ്പിലൂടെ കടന്നുപോകുന്ന വീ വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റതാണെന്നു കരുതുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മേരി. മക്കൾ: ഷേർളി, ജോഷി, ഷൈനി, സന്തോഷ്, ഷൈബി, ഫാ. ഷാൻ. മരുമക്കൾ: കുര്യൻ, ഷൈനി, ലിബിത, ആേൻറാ, ജിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.