നബാര്‍ഡ് വികസന പദ്ധതി ടെന്‍ഡര്‍ ചെയ്തു

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന 38 കോടിയുടെ നബാര്‍ഡ് വികസന പദ്ധതി ടെന്‍ഡര്‍ ചെയ്തു കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന 38 കോടിയുടെ . കിറ്റ്‌കോയെയാണ് പദ്ധതി നിർവഹണം ഏല്‍പിച്ചിരിക്കുന്നത്. വളയംചാലില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നതിന് 6.90 കോടിയും ഓടന്‍തോട് പാലത്തിന് 7.10 കോടിയും വിനിയോഗിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്ക് സൗകര്യം ഒരുക്കുന്നതിന് 1.74 കോടിയും ഹോമിയോ ഡിസ്‌പെന്‍സറിക്ക് 55.96 ലക്ഷവും വിനിയോഗിക്കും. ഫാമില്‍ ആയുർവേദ ചികിത്സക്ക് സൗകര്യം ഒരുക്കുന്നതിന് 34.95 ലക്ഷവും ഹോമിയോ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കുള്ള താമസസൗകര്യം ഒരുക്കുന്നതിന് 81.25 ലക്ഷവും അനുവദിക്കും. ഫാം സ്കൂളിനെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തുന്നതി​െൻറ ഭാഗമായി കെട്ടിട സൗകര്യം ഒരുക്കുന്നതിന് 267.42 ലക്ഷവും ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് 260.51 ലക്ഷവും വിനിയോഗിക്കും. എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 284.93 ലക്ഷവും അംഗൻവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് 67.29 ലക്ഷവും നബാര്‍ഡ് പദ്ധതി പ്രകാരം ലഭിക്കും. ഫാമില്‍ പുതുതായി കൃഷിഭവനും വെറ്ററിനറി ഡിസ്‌പെന്‍സറിയും അനുവദിക്കും. ഇതിനായി 60 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കമ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിന് 216.5 ലക്ഷം രൂപയും പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കാന്‍ 25.11 ലക്ഷവും കളിസ്ഥല നിര്‍മാണത്തിന് 60 ലക്ഷം രൂപയും വിനിയോഗിക്കും. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വേലി സ്ഥാപിക്കുന്നതിന് 284.7ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മേഖലയിലെ ആറു കിലോമീറ്റര്‍ റോഡുകളുടെ അറ്റകുറ്റ പ്പണികള്‍ക്ക് 302.85 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.