പെരിങ്ങോം: ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ റോഡരികിൽനിന്ന് . കടുമേനി സ്വദേശി തോളൂർ വീട്ടിൽ വിനോദിനും ഭാര്യ പാടിയോട്ടുചാൽ പട്ടുവത്തെ കാഞ്ഞിരങ്ങാടൻ രമ്യക്കുമാണ് റോഡരികിൽനിന്ന് 35,000 രൂപ കിട്ടിയത്. മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ മടക്കാംപൊയിലിൽ വെച്ചാണ് പണമടങ്ങിയ ബാഗ് കിട്ടിയത്. തുടർന്ന് പെരിങ്ങോത്തുള്ള സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവർക്കൊപ്പമെത്തി പെരിങ്ങോം സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു. ഒപ്പം ബാഗിെൻറ ഉടമയെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. വ്യാപാരിയായ കുപ്പോളിലെ അടിയാറ്റിൽ റഹീമിെൻറ പണമായിരുന്നു നഷ്ടപ്പെട്ടത്. വിവരം നൽകിയതനുസരിച്ച് പെരിങ്ങോം സ്റ്റേഷനിലെത്തിയ ഉടമക്ക് എസ്.ഐ മഹേഷ് കെ. നായർ, എ.എസ്.ഐ രമേശൻ അടിയോടി എന്നിവരുടെ സാന്നിധ്യത്തിൽ പണം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.