പയ്യന്നൂർ: കുഞ്ഞിമംഗലം കുതിരുമ്മൽ ജ്വാല ആർട്സ് സെൻറർ ആൻഡ് ലൈബ്രറിയുടെ 37ാം വാർഷികാഘോഷവും മാധവ രാമചന്ദ്രൻ സ്മാരക ഹാൾ ഉദ്ഘാടനവും ഗ്രാമോത്സവവും തുടങ്ങി. തിരക്കഥാകൃത്ത് എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. നടൻ ഇന്ദ്രൻസ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.വി. സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ അനുമോദിച്ചു. കെ.വി. സതീഷ് കുമാർ സ്വാഗതവും ലക്ഷ്മണൻ മന്ദ്യത്ത് നന്ദിയും പറഞ്ഞു. 'ചില്ലറ സമരം' നാടകം അരങ്ങേറി. തിങ്കളാഴ്ച വൈകീട്ട് ആറിന് ഗ്രാമമേള ദീപൻ ശിവരാമൻ ഉദ്ഘാടനം ചെയ്യും. ഗിരീഷ് ഗ്രാമിക മുഖ്യാതിഥിയാകും. തുടർന്ന് കലാവിരുന്ന്. 22ന് ആറിന് സാംസ്കാരിക സായാഹ്നം പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. വത്സൻ പിലിക്കോട് മുഖ്യാതിഥിയാകും. തുടർന്ന് കാവേറ്റം നാടൻകലാ ഷോ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.