റസിഡൻറ്​സ് അസോസിയേഷൻ ഉദ്ഘാടനം

പയ്യന്നൂർ: മഹാദേവഗ്രാമത്തിൽ ഒരുമ റസിഡൻറ്സ് അസോസിയേഷ​െൻറ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ നിർവഹിച്ചു. ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. എസ്.ഐ എം. നിതീഷ് മുഖ്യാതിഥിയായി പങ്കെടുത്തു. എ. വിനയകുമാർ, വാർഡ് കൗൺസിലർ പി. പ്രീത, വി.പി. രാമചന്ദ്രൻ, പ്രഫ. കെ. രാജഗോപാൽ, ടി.ടി.വി. രാഘവൻ, പി.എസ്. രാമനാഥൻ, പാറന്തട്ട രാജൻ, വി. കുഞ്ഞികൃഷ്ണ പൊതുവാൾ, പി.യു. രാജൻ, ഇ.എ. കൃഷ്ണൻ, കെ. ശിവകുമാർ, എൻ.വി. കൃഷ്ണൻ, പ്രീത രാജൻ തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന് ജ്വലിൻ സുനിൽ മാജിക് ഷോ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.