വൈദ്യുതിമുടക്കം പരിഹരിക്കണം -^സി. കൃഷ്ണൻ എം.എൽ.എ

വൈദ്യുതിമുടക്കം പരിഹരിക്കണം --സി. കൃഷ്ണൻ എം.എൽ.എ പയ്യന്നൂർ: കെ.എസ്.ഇ.ബി മാതമംഗലം പരിധിയിൽവരുന്ന പ്രദേശങ്ങളിൽ വൈദ്യുതിമുടക്കം പരിഹരിക്കണമെന്ന് സി. കൃഷ്ണൻ എം.എൽ.എ. ജില്ലയിലെ ഏറ്റവും വലിയ സെക്ഷനാണ് മാതമംഗലം. കാങ്കോൽ, ചെറുപുഴ, പെരിയാരം സബ് സ്റ്റേഷനുകളിൽനിന്നാണ് മാതമംഗലം സെക്ഷൻ പരിധിയിൽ വൈദ്യുതിവിതരണം നടത്തുന്നത്. ചില ഘട്ടങ്ങളിൽ മൂന്ന് സബ് സ്റ്റേഷനുകളിൽനിന്ന് വിതരണം നിലക്കാറുണ്ട്. വിസ്തൃതി കൂടുതലുള്ളതിനാൽ സമയബന്ധിതമായി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. വിസ്തൃതിക്കനുസൃതമായി ഫീൽഡ് സ്റ്റാഫുകളില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് മാതമംഗലം സെക്ഷൻ പരിധിയിൽ വൈദ്യുതിമുടക്കം ഒഴിവാക്കാൻ ആവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.