യെച്ചൂരി ​െഎ.ആർ.പി.സി. സാന്ത്വനകേന്ദ്രം സന്ദർ​ശിച്ചു

കണ്ണൂർ സിറ്റി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനും ഐ.ആർ.പി.സി സ്വാന്തന കേന്ദ്രം സന്ദർശിച്ചു. അവശത അനുഭവിക്കുന്നവർക്കായി സിറ്റി തയ്യിലിൽ പ്രവർത്തിക്കുന്ന ഐ.ആർ.പി.സി സ്വാന്തന കേന്ദ്രത്തിൽ കഴിഞ്ഞദിവസമാണ് ഇരുവരുമെത്തിയത്. മുഴുവൻ രോഗികളെയും കണ്ടു കുശലാന്വേഷണവും നടത്തിയ യെച്ചൂരിയും സംഘവും അഗതികൾക്കൊപ്പം കുറച്ചു സമയം ചിലവഴിച്ചു. സ്വാന്തന കേന്ദ്രത്തിന്റെ പ്രവർത്തനം നോക്കിക്കണ്ട യെച്ചൂരി സ്വാന്തന പരിചരണത്തിന് പ്രത്യേക പരിഗണന നൽകുന്നവരെ അഭിനന്ദിച്ചു. ഐ.ആർ.പി.സി സ്വാന്തന കേന്ദ്രത്തിന്റെ പ്രവർത്തനത്തെ കുറിച്ച് ഐ.ആർ.പി.സി ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജൻ വിശദീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഐ.ആർ.പി.സി മാനേജർ എൻ.വി പുരുഷോത്തമൻ, സെക്രട്ടറി അഷ്റഫ്, പ്രദീപ് കുമാർ, പ്രകാശൻ മാസ്റ്റർ, ഡോ. ബാലകൃഷ്ണ പൊതുവാൾ തുടങ്ങിയവരും യെച്ചൂരിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.