മഴയിൽ വൈദ്യുതി ബന്ധം നിലച്ചത്​ നാട്ടുകാരെ ദുരിതത്തിലാക്കി

കണ്ണൂർ സിറ്റി : ശക്തമായ മഴ ആശ്വാസമായെങ്കിലും ചൊവ്വ ഇലക്ട്രിക്കൽ പരിധിയിൽ വൈദ്യുതി മുടങ്ങിയത് ദുരിതമായി. താഴെ ചൊവ്വ, കുറുവ, ആദികടലായി, കാഞ്ഞിര, അവേര തുടങ്ങിയ ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഉണ്ടായ കാറ്റിലും മഴയിലും ഇടിമിന്നലിലും വൈദ്യുതി പോയത്. പിന്നീട് ഒരു മണിക്കൂർ കൊണ്ട് മഴയ്ക്കും കാറ്റിനും ശമനമായെങ്കിലും ഇരുപതു മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി എത്തിയില്ല. ചിലയിടങ്ങളിൽ ഞായാഴ്ച രാത്രി ഏഴുമണിയോടെയും ബാക്കി സ്ഥലങ്ങളിൽ രാത്രി ഒമ്പത് മണിയോടെയുമാണ് വൈദ്യുതി എത്തിയത്. താഴെ ചൊവ്വായിലും പരിസരങ്ങളിലും വൈദ്യുതി ലൈനിൽ മരം, തെങ്ങ് പൊട്ടി വീണതാണ് വൈദ്യുതി മുടങ്ങാനിടയാക്കിയത്. ഞായറാഴ്ച ജീവനക്കാർക്ക് അവധിയായിട്ടും ചില ജീവനക്കാരെ കൊണ്ടു വന്നു ലൈനുകൾ ക്ലിയർ ചെയ്താണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതെന്നാണ് കെ.എസ്.ഇ.ബി് അധികൃതർ അറിയിച്ചത്. ആദികടലായി ഭാഗത്ത് മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നതായും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.