ക്ലാസും ഡെമോൺസ്‌ട്രേഷനും

ഇരിട്ടി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമാർഗങ്ങളെക്കുറിച്ച് ക്ലാസും ഡെമോയും നടത്തി. അയ്യങ്കുന്ന്‌ ഗ്രാമപഞ്ചായത്ത് ഹാളിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി ആർക്കോണം നാലാം ബറ്റാലിയനിലെ ഇൻസ്‌പെക്ടർ പി.കെ. മീണ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീജ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ഇൻസ്‌പെക്ടർമാരായ രാജീവ് തോമസ്, അനീഷ് എന്നിവർ ക്ലാസെടുത്തു. ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് വലിയതൊട്ടി, സ്ഥിരംസമിതി അധ്യക്ഷന്മാർ, മറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.