കണ്ണൂർ സിറ്റി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഐ.ആർ.പി.സി സാന്ത്വനകേന്ദ്രം സന്ദർശിച്ചു. അവശത അനുഭവിക്കുന്നവർക്കായി സിറ്റി തയ്യിലിൽ പ്രവർത്തിക്കുന്ന ഐ.ആർ.പി.സി സാന്ത്വനകേന്ദ്രത്തിൽ കഴിഞ്ഞദിവസമാണ് ഇരുവരുമെത്തിയത്. മുഴുവൻ രോഗികളെയും കണ്ട് കുശലാന്വേഷണവും നടത്തിയ യെച്ചൂരിയും സംഘവും അഗതികൾക്കൊപ്പം കുറച്ചുസമയം ചെലവഴിച്ചു. യെച്ചൂരി സാന്ത്വന പരിചരണത്തിന് പ്രത്യേക പരിഗണന നൽകുന്നവരെ അഭിനന്ദിച്ചു. കേന്ദ്രത്തിെൻറ പ്രവർത്തനത്തെക്കുറിച്ച് ഐ.ആർ.പി.സി ചെയർമാനും സി.പി.എം ജില്ല സെക്രട്ടറി കൂടിയായ പി. ജയരാജൻ വിശദീകരിച്ചു. ഐ.ആർ.പി.സി മാനേജർ എൻ.വി. പുരുഷോത്തമൻ, സെക്രട്ടറി അഷ്റഫ്, പ്രദീപ്കുമാർ, പ്രകാശൻ മാസ്റ്റർ, ഡോ. ബാലകൃഷ്ണ പൊതുവാൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.