ലഹരിമുക്തി സന്ദേശവുമായി എക്​സൈസ്​ പവലിയൻ

കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തി​െൻറ ഭാഗമായി നടക്കുന്ന പൊൻകതിർ പ്രദർശനത്തിൽ ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പൊരുക്കിയ സ്റ്റാൾ ശ്രദ്ധേയമാകുന്നു. മദ്യം, മയക്കുമരുന്ന്, പാൻമസാല എന്നിവയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാറിന് കീഴിലുള്ള ലഹരിവർജന മിഷൻ എക്സൈസ് വകുപ്പുമായി ചേർന്നാണ് പവലിയൻ ഒരുക്കിയത്. ലഹരിമാഫിയ കൂടുതലും ലക്ഷ്യമിടുന്നത് സ്കൂൾ--കോളജ് വിദ്യാർഥികളെയാണ്. ഇത് ചെറുക്കാൻ ശക്തമായ മുന്നൊരുക്കമാണ് എക്സൈസ് വകുപ്പ് നടത്താനുദ്ദേശിക്കുന്നത്. ഇതി​െൻറ ഭാഗമായി വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബോധവത്കരണ ക്ലാസുകളുടെ വിഡിയോ ദൃശ്യങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളുടെ ദൃശ്യങ്ങളും മുഴുവൻസമയവും സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ലഹരിയുടെ ഉപയോഗം എങ്ങനെ നമ്മുടെ ജീവനും ജീവിതവും കവരുന്നു എന്ന് ലളിതമായി വിശദീകരിക്കുന്നതാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.