റിയാസ്​ തിരോധാനം: ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി

കണ്ണൂർ: മുഴപ്പിലങ്ങാട് ജമീല മന്‍സിലില്‍ എം.പി. റിയാസിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മൂന്നുവര്‍ഷം മുമ്പാണ് യുവാവിെന കാണാതാകുന്നത്. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത റിയാസി​െൻറ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് എ.കെ. മൊയ്തു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. 2015 ഒക്ടോബര്‍ 23ന് വൈകീട്ട് മൂേന്നാടെ വീട്ടില്‍ നിന്നിറങ്ങിയ റിയാസിനെ പിന്നീട് വീട്ടുകാർ കണ്ടിട്ടില്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസി​െൻറ സഹായം തേടിെയങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമാക്കണമെന്നുകാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടർന്ന് ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂനിറ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എൻ.ഒ. സിബിക്കാണ് അന്വേഷണച്ചുമതല. ബന്ധുക്കളില്‍നിന്ന് പ്രാഥമികവിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചു. 165 സ​െൻറിമീറ്റര്‍ ഉയരവും ചുരുണ്ട തലമുടിയും വെളുത്ത നിറവുമാണ് റിയാസിന്. പ്രധാന സ്ഥലങ്ങളിലേക്കെല്ലാം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് പൊലീസിനെ വിവരമറിയിക്കാം. ഫോൺ: 9497987302.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.