പുതിയതെരു: കണ്ണൂർ -ചാല ബൈപാസുമായി ബന്ധപ്പെട്ട 3 ഡി വിജ്ഞാപനവും മനുഷ്യത്വവിരുദ്ധ കുടിയൊഴിപ്പിക്കലും നിർത്തലാക്കണമെന്ന് കോട്ടക്കുന്ന് ബൈപാസ് വിരുദ്ധ കർമസമിതി നിർവാഹക സമിതിയോഗം ആവശ്യപ്പെട്ടു. ജനദ്രോഹപരവും മനുഷ്യത്വവിരുദ്ധവുമായ സർക്കാറിെൻറ നടപടി നിർത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇൗമാസം 26ന് കലക്ടറുടെ വസതിക്ക് മുന്നിലേക്കുള്ള മാർച്ചിൽ കോട്ടക്കുന്നിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ കർമസമിതി ചെയർമാൻ എം.എ. ഹംസ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എൻ.എം. കോയ സമരപരിപാടികൾ വിശദീകരിച്ചു. സഹധർമൻ, പ്രതീപൻ, കെ.കെ. സുഹൈൽ, അശോകൻ, വേണു, മൂസാൻകുട്ടി, ഷീന, താജുദ്ദീൻ, അഹമ്മദ് കുട്ടി, പത്മനാഭൻ, സീനത്ത്, സുധീരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.