സൗജന്യ ജലപരിശോധന

കണ്ണൂർ: മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിൽ ഒരുക്കിയ പൊൻകതിർ പ്രദർശന വിപണന മേളയിൽ യുമായി കേരള ജല അതോറിറ്റി. അരലിറ്റർ വെള്ളവുമായി മേളയിലെത്തുന്ന ആർക്കും അരമണിക്കൂറിനുള്ളിൽ തങ്ങളുടെ ജലത്തി​െൻറ ഗുണനിലവാരം പരിശോധിച്ച് മടങ്ങാവുന്ന രീതിയിലാണ് ജല അതോറിറ്റിയുടെ പ്രവർത്തനം. സാധാരണഗതിയിൽ 850 രൂപ ചെലവ് വരുന്ന പരിശോധനയാണ് സൗജന്യമായി ജനങ്ങൾക്കായി ലഭ്യമാക്കുന്നത്. പ്രാഥമിക പരിശോധനയിൽ കൂടുതൽ രാസപരിശോധനകൾ ആവശ്യമായി കണ്ടെത്തുന്ന ജലസാമ്പിളുകൾ താണയിലെ വാട്ടർടാങ്കിനു സമീപത്തുള്ള ക്വാളിറ്റി കൺേട്രാൾ റീജനൽ ലബോറട്ടറിയിലേക്ക് അയക്കും. വിദഗ്ധ പരിശോധനയുടെ ചെലവ് സ്വന്തമായി വഹിക്കണം. കിണറുകളുടെ പരിപാലനം, ജലത്തി​െൻറ ഗുണനിലവാര വ്യതിയാനം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും, വിവിധ രൂപത്തിലുള്ള അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചാർട്ട് രൂപത്തിൽ ഒറ്റനോട്ടത്തിൽ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലാണ് ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.