കണ്ണൂർ: ശനിയാഴ്ച രാത്രി ജില്ലയിൽ ആഞ്ഞടിച്ച കാറ്റിലും മഴയിലും പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയത് മണിക്കൂറുകളോളം. മരങ്ങൾ വ്യാപകമായി ഒടിഞ്ഞുവീണ് ലൈനുകൾ തകർന്നതോടെയാണ് വൈദ്യുതി മുടങ്ങിയത്. മിക്കയിടങ്ങളിലും തൂണുകൾ റോഡുകളിലേക്ക് ഒടിഞ്ഞുവീണു. അടിയന്തരമായി പ്രധാന ലൈനുകളിൽ വൈദ്യുതി വിച്ഛേദിച്ചതോടെ തകർന്ന ലൈനുകളിൽ വൈദ്യുതി പ്രസരിച്ചുള്ള അപകടങ്ങളിൽനിന്നും ആളുകൾ രക്ഷപ്പെട്ടു. കണ്ണൂർ നഗരത്തിലും സമീപത്തും രാത്രി 11ഒാടെ ഇല്ലാതായ ൈവദ്യുതി ഉച്ച 12ഒാടെയാണ് തിരിച്ചെത്തിയത്. താഴെചൊവ്വ, താണ എന്നിവിടങ്ങളിലെ പല ലൈനുകളും തകർന്നത് നന്നാക്കാൻ ഞായറാഴ്ച വൈകിയും ശ്രമം തുടരുകയാണ്. കണ്ണൂരിൽ ഉപഭോക്താക്കൾ കൂടുതലുള്ള കാടാച്ചിറ സെക്ഷനു കീഴിലും കാറ്റ് വലിയ നാശമാണ് വിതച്ചത്. നിരവധി സ്ഥലങ്ങളിൽ ലൈനുകൾ തകർന്നു. പലയിടങ്ങളിലും ഞായറാഴ്ച രാത്രിയോടെ മാത്രമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. പാപ്പിനിശ്ശേരി ഭാഗങ്ങളിൽ മിക്കയിടത്തും ഞായറാഴ്ച പകൽ 11ഒാടെതന്നെ വൈദ്യുതി പുനഃസ്ഥാപിച്ചു. ചെറുകുന്ന് ഭാഗങ്ങളിൽ പലയിടങ്ങളിലും രാത്രിയോടെയാണ് വൈദ്യുതി എത്തിയത്. മലയോര മേഖലയിൽ പലയിടങ്ങളിലും രാത്രിയും വൈദ്യുതി എത്തിയില്ല. മഴക്കാല മുന്നൊരുക്കമെന്ന നിലയിൽ മരച്ചില്ലകൾ വെട്ടിമാറ്റിയ ഇടങ്ങളിലടക്കമാണ് കാറ്റിെൻറ താണ്ഡവത്തിൽ കെ.എസ്.ഇ.ബിക്ക് കൂടുതൽ നഷ്ടമുണ്ടായത്. ഞായറാഴ്ചയായതിനാൽ കൂടുതൽ ജീവനക്കാർ ജോലിക്കില്ലാതിരുന്നതും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് പതുക്കെയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.