പൊൻകതിർ വേദിയിൽ ഇന്ന്​

കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തി​െൻറ നാലാം ദിവസമായ തിങ്കളാഴ്ച 'കണ്ണൂർ വിമാനത്താവളം:- വികസന സാധ്യതയുടെ ആകാശം' എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് വിഡിയോ കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാർ ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കിയാൽ എം.ഡി എസ്. തുളസീദാസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവർ സംബന്ധിക്കും. വൈകീട്ട് ആറിന് സാംസ്കാരിക സായാഹ്നം പൊൻകതിർ വേദിയിൽ ആലങ്കോട് ലീലാ കൃഷ്്ണൻ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂർ മുരളി അധ്യക്ഷത വഹിക്കും. ഏഴിന് 'വെയിൽ' നാടകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.