കൊതുക് നിവാരണ യാത്രക്ക് തുടക്കം

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങളം സോണലിൽ െഡങ്കിപ്പനിക്കെതിരായുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കൊതുക് മുക്ത പെരിങ്ങളം -കൊതുക് നിവാരണ യാത്രക്ക് തുടക്കമായി. പരിസര ജില്ലകളിൽ െഡങ്കിപ്പനി റിപ്പോർട്ട് ചെയ്തതി​െൻറ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 'പകർച്ചവ്യാധിക്കെതിരെ തയാറാവുക, മാലിന്യ മുക്ത വീടും പരിസരവും' എന്ന സന്ദേശം പ്രചരിപ്പിക്കലാണ് പ്രധാന ലക്ഷ്യം. പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും തുടങ്ങിയ വാഹന പ്രചാരണ യാത്രയുടെ ഫ്ലാഗ് ഓഫ് കർമം പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല നിർവഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ ഹരീന്ദ്രൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. പെരിങ്ങളം ഹെൽത്ത് ഇൻസ്പക്ടർ മഹേഷ് കൊളോറ പദ്ധതി വിശദീകരിച്ചു. പാനൂർ നഗരസഭ കൗൺസിലർമാരായ കെ. അച്യുതൻ മാസ്റ്റർ, കെ. ബാലൻ, ഹെൽത്ത് ഇൻസ്പക്ടർ മൻജിത്ത്, ജയശ്രീ, പാനൂർ നഗരസഭ ആരോഗ്യ വർക്കിങ് ഗ്രൂപ്പംഗം പി. ബിജോയ്, കെ.ഐ. നവനീത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.