കല്യാശ്ശേരി: ആദ്യക്ഷരം നുകർന്ന വിദ്യാലയത്തിെൻറ തിരുമുറ്റത്ത് ഒമ്പത് പതിറ്റാണ്ടുകൾക്കിടയിൽ പഠനം പൂർത്തിയാക്കിയ നൂറുകണക്കിന് വിദ്യാർഥികൾ ഒത്തുകൂടി. കല്യാശ്ശേരി സൗത്ത് യു.പി സ്കൂളിലാണ് പൂർവ വിദ്യാർഥി സംഗമം നടന്നത്. നിരവധി പൂർവകാല അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. സംഗമം കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. ഭാർഗവൻ അധ്യക്ഷത വഹിച്ചു. പി. മനോഹരൻ, എം.വി. രാജൻ, സി. നിഷ, കെ. ജയശ്രീ എന്നിവർ സംസാരിച്ചു. പൂർവകാല അധ്യാപകരായ സി.എച്ച്. ജനാർദനൻ നമ്പ്യാർ, പി.വി. രാമചന്ദ്രൻ, എ.വി. ശാന്തകുമാരി, കെ.വി. ബാലകൃഷ്ണൻ, ഇ.സി. പ്രേമാവതി, പി. ലളിത, കെ. പ്രഭാകരൻ തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.