മഴക്കാലപൂര്‍വ രോഗപ്രതിരോധ മരുന്ന്​ വിതരണം

കേളകം: ഗ്രാമപഞ്ചായത്തി​െൻറയും മഞ്ഞളാംപുറം സ​െൻറ് ആൻറണീസ് മാതൃവേദിയുടെയും കേളകം ഹോമിയോ ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ രോഗപ്രതിരോധ മരുന്നുവിതരണം നടത്തി. മഞ്ഞളാംപുറം സ​െൻറ് ആൻറണീസ് പള്ളിയില്‍ പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണന്‍ ഉദ്ഘാടനംചെയ്തു. ഫാ. തോമസ് കീഴാരത്തില്‍ അധ്യക്ഷതവഹിച്ചു. ലൈസ സോജൻ, ഷര്‍മിള ടോമി എന്നിവര്‍ നേതൃത്വം നല്‍കി. ധനസഹായം നൽകി ചെട്ടിയാംപറമ്പ്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചാനിക്കൽ ബിജുവി​െൻറ കുടുംബത്തിന് മിൽമയുടെ അപകട ഇൻഷുറൻസ് സഹായം നൽകി. അഞ്ചുലക്ഷം രൂപയുടെ ധനസഹായം ഭാര്യ റെജിമോൾക്ക് കൈമാറി. ചെട്ടിയാംപറമ്പ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ അധ്യക്ഷതവഹിച്ചു. മിൽമ മലബാർ മേഖല യൂനിയൻ ചെയർമാൻ കെ.എൻ. സുരേന്ദ്രൻ നായർ ധനസഹായം കൈമാറി. ഫാ. മനോജ് ഒറ്റപ്ലാക്കൽ, ബ്ലോക്ക്പഞ്ചായത്ത് മെംബർ ജോസ് നടപ്പുറം, തോമസ് കണിയാഞ്ഞാലിൽ, കുര്യാക്കോസ് നമ്പനാനിയിൽ, ബിജു സ്കറിയ, ബീന ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.