കണ്ണൂർ: എടക്കാെട്ട ഉനൈസിെൻറ മരണം സംഭവിച്ചത് ക്രൂരമർദനത്തിനിരയായിട്ടല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മേയ് രണ്ടിനാണ് എടക്കാെട്ട ഒാേട്ടാഡ്രൈവറായ ഉനൈസിനെ വീട്ടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തിയാണ് ഉനൈസിെൻറ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. ഇതിനിടെ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഉനൈസിനെ എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമർദനത്തിനിരയാക്കിയിരുന്നുവെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഉനൈസിെൻറ സ്വന്തം കൈപ്പടയിലുള്ള കത്തിൽകൂടി കസ്റ്റഡിമർദനം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തായതോടെ രാഷ്ട്രീയ പാർട്ടികളും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉനൈസിെൻറ ശരീരത്തിൽ മാരകമുറിവുകളോ മർദനമേറ്റതായുള്ള തെളിവുകളോ ഉണ്ടെന്ന് പറയുന്നില്ല. അതേസമയം, ഉനൈസിെൻറ ഇരുകൈത്തണ്ടകളിലും സിറിഞ്ച് ഉപയോഗിച്ചതായ അടയാളങ്ങളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.