കീഴാറ്റൂർ: വ്യാജപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം ^സി.പി.എം

കീഴാറ്റൂർ: വ്യാജപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം -സി.പി.എം തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണത്തെച്ചൊല്ലി സി.പി.എമ്മിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കീഴാറ്റൂര്‍ വിഷയത്തില്‍ കീഴാറ്റൂര്‍, കീഴാറ്റൂര്‍ വടക്ക്, കീഴാറ്റൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചെന്നും പാര്‍ട്ടിയില്‍ രൂക്ഷമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നും കാണിച്ച് ചില മാധ്യമങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇതിൽ അടിസ്ഥാനമില്ല. കീഴാറ്റൂര്‍പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് സി.പി.എം ജില്ല,- ഏരിയ,- ലോക്കല്‍ കമ്മിറ്റികള്‍ ആലോചിച്ചാണ് പ്രവർത്തനങ്ങള്‍ നടത്തുന്നത്. കീഴാറ്റൂര്‍വയല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അകന്നുനില്‍ക്കുന്നവെരയും അഭിപ്രായ വ്യത്യാസമുള്ളവരെയും സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനം പാർട്ടിയുടെ നയമാണ്. കീഴാറ്റൂര്‍ വിഷയത്തിലും പാര്‍ട്ടി ഏക അഭിപ്രായത്തോടെയാണ് ഇടപെടുന്നതെന്ന് സി.പി.എം ഏരിയ സെക്രട്ടറി പി. മുകുന്ദന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.