കണ്ണൂർ: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ വിദ്യാർഥി മരിച്ചു. താവക്കര തിരുവാതിരയില്‍ ആഷിഖ് (24) ആണ് മരിച്ചത്. ജി-മാൾ, അനശ്വര വസ്ത്രാലയം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ വിനോദിെൻറയും റോഷ്‌നിയുടെയും മകനാണ് എം.ബി.എ വിദ്യാർഥിയായ ആഷിഖ്. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു അപകടം. കോളജില്‍നിന്ന് വരവെ ആഷിഖ് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. മാനന്തവാടിയില്‍ പ്ലസ് ടു വിദ്യാർഥിയായ ആകാശ് സഹോദരനാണ്. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.