തളിപ്പറമ്പ്​ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: താമസസ്ഥലത്ത് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബൈയിൽ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പം സ്വദേശി ഉളിയന്മൂലയില്‍ ഷബീര്‍ അലിയാണ് (32) മരിച്ചത്. ഉണ്ടക്കാച്ചി അസീസി​െൻറയും നഫീസയുടെയും മകനാണ്. ദുബൈ ടെക്സ്റ്റൈല്‍ സിറ്റിയിലെ യോർക്ക് കാർപെറ്റ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷാനിബ. മകൻ: അബു താഹിർ. സഹോദരങ്ങൾ: ഉമ്മർ, സലിം, സൈദ്, മൻസൂർ, ഹഫ്സത്ത്, ഫാത്തിമ, സാബിയ, മൻസ. ദുബൈ കെ.എം.സി.സി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രവർത്തകനായിരുന്നു. ഖബറടക്കം ദുബൈയിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.